കൊയിലാണ്ടിയിൽ ‘ഹാപ്പിനസ് പാർക്ക്’  ഉദ്ഘാടനം  ചെയ്തു

news image
Sep 2, 2024, 3:15 pm GMT+0000 payyolionline.in
കൊയിലാണ്ടി: ഹാപ്പിനെസ്സ് പാർക്ക്   പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.  എംഎൽഎ  കാനത്തിൽ ജമീല  അധ്യക്ഷയായി.   നഗരവാസികൾക്ക് സന്തോഷകരമായ സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനായി ‘സ്നേഹാരാമങ്ങളും  ഹാപ്പിനസ് പാർക്കുകളും നിർമ്മിക്കുക’ എന്ന സംസ്ഥാന സർക്കാരിൻ്റെ  നിർദ്ദേശപ്രകാരം കൊയിലാണ്ടി നഗരസഭ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹാപ്പിനെസ് പാർക്കുകളും സ്നേഹാരാമങ്ങളും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. കൊയിലാണ്ടി നഗര ഹൃദയത്തിൽ  കെ എം രാജീവൻ (സ്റ്റീൽ ഇന്ത്യ) യാണ് പാർക്ക് നിർമ്മിച്ച് നൽകിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ച്  പ്രശസ്ത ഓടക്കുഴൽ സംഗീത വിദഗ്ധൻ എഫ് ടി രാജേഷ് ചേർത്തലയുടെ സംഗീതവിരുന്നും ഒരുക്കിയിരുന്നു.പാർക്കിൽ കുടിവെള്ള സൗകര്യം, ഫ്രീ വൈഫൈ സൗകര്യം, ടി.വി,  എഫ് എം റേഡിയോ, സിസിടിവി എന്നിവയും ഒരുക്കിയിട്ടുണ്ട്.
 സായാഹ്നങ്ങളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് നഗരസഭയുടെ മുൻകൂർ അനുവാദത്തോടെ  അനുവദിക്കും.
 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.കെ , അജിത്ത് , കെ , ഷിജു  ,കെ.എ  ഇന്ദിര , സി പ്രജില,നിജില പറവക്കൊടി, കൗൺസിലർമാരായ പി. രത്നവല്ലി ,വി.പി ,ഇബ്രാഹിംകുട്ടി ,കെ .കെ വൈശാഖ് , എ ലളിത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  ഇന്ദു ശങ്കരിങ്ങരി സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe