കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയും താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയും: എം.എൽ.എ. കാട്ടുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് ബി.ജെ.പി മാര്‍ച്ച് നടത്തി

news image
Oct 3, 2024, 12:14 pm GMT+0000 payyolionline.in

കൊയിലാണ്ടി: കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയിലും, താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയിലും കൊയിലാണ്ടി എം.എൽ.എ. കാട്ടുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എൽ.എ.ഓഫീസിലെക്ക് മാർച്ച് നടത്തി. ഉപ്പാലക്കണ്ടിയിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ഹാളിനു മുന്നിൽ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു സി.ഐ.എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ ടിയർഗ്യാസ് അടക്കം വൻ സന്നാഹങ്ങളുമായി പോലീസ് നിലയുറപ്പിച്ചിരുന്നു.

യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി.ആർ പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടിയിലെ തീര പ്രദേശത്തെയും, താലൂക്ക് ആശുപത്രിയോടും എം. എൽ.എ അവഗണിക്കുന്നത് ജനദ്രോഹമാണെന്നും, നാല് വർഷമായി തീരദേശ റോഡ് തകർന്നിട്ടും പ്രശ്നം പരിഹരിക്കാത്ത എം.എൽ.എ. രാജിവെച്ച് പുറത്ത് പോകണമെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ.പി.രാധാകൃഷ്ണൻ , മണ്ഡലം പ്രസി: എസ്.ആർ ജയ്കിഷ്, പയ്യോളി മണ്ഡലം പ്രസി: എ.കെ ബൈജു, സംസ്ഥാന കമ്മിറ്റി അംഗം വായനാരി വിനോദ് , ജില്ലാ ട്രഷറർ വി.കെ.ജയൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.വി.സത്യൻ, മണ്ഡലം ജന: സിക്ര: കെ.വി.സുരേഷ്, അഡ്വ.എ.വി.നിധിൻ, കൗൺസിലർമാരായ കെ.കെ വൈശാഖ്, വി.കെ.സുധാകരൻ, സിന്ധു സുരേഷ്,  യുവമോർച്ച ജില്ലാ ജന:സി ക്ര: അതുൽ പെരുവട്ടുർ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe