കൊയിലാണ്ടി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡിലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഏറ്റവും നല്ല താലൂക്ക് സപ്ലൈ ഓഫീസിനു കൊയിലാണ്ടി താലൂക്കിന് സ്നേഹാദരം. മികച്ച പ്രവർത്തനത്തിന് നേതൃത്വം നൽകിയ ചന്ദ്രൻ കുഞ്ഞി പറമ്പത്ത്, സിവിൽ സപ്ലൈ കോർപറേഷൻ ജീവനക്കാർക്കും, താലൂക്കിലെ സപ്ലൈകോ ജീവനക്കാർക്കും ആദരവ് നൽകി. സ്നേഹാദരവ് ചടങ്ങ് ജില്ലാ സപ്ലൈ ഓഫീസർ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി പി പവിത്രൻ സ്വാഗതവും, താലൂക്ക് പ്രസിഡന്റ് പുതുക്കാട് രവീന്ദ്രൻ അധ്യക്ഷതയും വഹിച്ചു. യോഗത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ ബിജു റേഷൻ ഇൻസ്‌പെക്ടർ മാരായ ശ്രീനിവാസൻ, ശ്രീലേഷ്, സുനിൽ, ബിജു, .കെകെ പരീദ് മലേരി, മൊയ്‌ദു, ശശി മങ്കര, വി പി നാരായണൻ, വി എം വിശ്വൻ , വി കെ ബഷീർ , മുകുന്ദൻ എന്നിവർ സംസാരിച്ചു. വനിതാ പ്രസിഡന്റ് പ്രീത നന്ദി പറഞ്ഞു.