കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് പുതിയ ആംബുലൻസ്

news image
Apr 27, 2025, 7:40 am GMT+0000 payyolionline.in

കൊയിലാണ്ടി : താലൂക്ക് ആസ്ഥാന ആശുപത്രിക്ക് വേണ്ടി കാനത്തിൽ ജമീല എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച ആംബുലൻസ് ഫ്ലാഗ് ഓഫ് നടത്തി ആശുപത്രി സൂപ്രണ്ടിന് കൈമാറി. ചടങ്ങിൽ എം.എൽ.എ  കാനത്തിൽ ജമീല ഓൺലൈനായി പങ്കെടുത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

എം.എൽ.എ യുടെ പ്രത്യേക വികസന നിധി 2023-24ൽ നിന്നും 30 ലക്ഷം ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങിയിരിക്കുന്നത്. പരിപാടിയിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, ഡിവിഷൻ കൗൺസിലർ. അസീസ് മാസ്റ്റർ, രത്നവലി ടീച്ചർ, വി.പി. ഇബ്രാഹിംകുട്ടി, ആശുപത്രി മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി.കെ രാധാകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത്, എം.എൽ.എയുടെ പ്രൈവറ്റ് സെക്രട്ടറി ഷാജു. എൻ, ഡോ. പ്രമോദ് ശ്രീനിവാസ്, ഡോ. അബ്ദുൽ അസീസ് .എം.കെ എന്നിവർ സന്നിഹിതരായിരുന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് .വി, പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിന് കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില .സി സ്വാഗതവും താലൂക്ക് ആസ്ഥാന ആശുപത്രി ആർ.എം.ഒ ഡോ. അനു .എസ് ദാസ് നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe