കൊ​യി​ലാ​ണ്ടി ടൗണിൽ പാർക്കിങ്ങിന് ഇടമില്ല: വാഹന ഉടമകൾ വട്ടം ചുറ്റുന്നു

news image
Jan 25, 2025, 6:35 am GMT+0000 payyolionline.in

കൊ​യി​ലാ​ണ്ടി: ടൗ​ണി​ൽ എ​ത്തു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ വാ​ഹ​നം പാ​ർ​ക്കു​ചെ​യ്യാ​ൻ ഇ​ടം കി​ട്ടാ​തെ ഉ​ഴ​ലു​ന്ന കാ​ഴ്ച നി​ത്യ​സം​ഭ​വ​മാ​ണ്.

വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ടൗ​ണി​ൽ എ​ത്തു​ന്ന​വ​ർ എ​വി​ടെ​യെ​ങ്കി​ലും ഒ​രു പ​ഴു​ത് കി​ട്ടി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ പൊ​ലീ​സി​ന്റെ പി​ടി​വീ​ഴു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ണ​മ​ട​ച്ചു പോ​ലും ഒ​രു വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ ഇ​ടം കി​ട്ടാ​നി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ന​ഗ​ര​സ​ഭ​യു​ടെ​യോ മ​റ്റെ​തെ​ങ്കി​ലും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യു​ടെ​യോ പാ​ർ​ക്കി​ങ് സൗ​ക​ര്യം യാ​തൊ​ന്നും ഇ​ല്ലെ​ന്ന​തും പ​രാ​തി​ക്ക് വ​ഴി ഒ​രു​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ൾ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ പാ​ർ​ക്കു ചെ​യ്യു​ന്ന​തു​കാ​ര​ണം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സ്സ​വും ഉ​ണ്ടാ​കു​ന്നു.

ബ​സ് സ്റ്റാ​ൻ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ബ​സു​ക​ൾ​ക്കും കാ​ൽ ന​ട​ക്കാ​ർ​ക്കും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു. ഇ​തോ​ടൊ​പ്പം ഫു​ട്പാ​ത്തി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​കു​ന്ന​താ​യി വ്യാ​പാ​രി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe