കൊയിലാണ്ടി: ഗുരുദേവകോളെജിൽ പ്രിൻസിപ്പാളും എസ്.എഫ്.ഐ.വിദ്യാർത്ഥികളുമായുണ്ടായ സംഘർഷത്തെ തുടർന്ന് നാല് വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു. രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥി എം.കെ.തേജു സുനിൽ, മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥി ടി.കെ.തേജുലക്ഷ്മി, സെക്കൻറ് ഇയർ ബി.കോം മിലെ ആർ.പി. അമൽരാജ്, രണ്ടാം വർഷ സൈക്കോളജി യി ലെ അഭിഷേക് എസ്.സന്തോഷ് തുടങ്ങിയ വിദ്യാർത്ഥികളെയാണ് പ്രിൻസിപ്പാൾ ഡോ സുനിൽഭാസ്കർ സ സ്പൻ്റ് ചെയ്തത്.
ഗുരുദേവകോളെജിൽ എസ്.എഫ്.ഐ.ഹെൽപ് ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം പ്രിൻസിപ്പാളിനെയും , അദ്ധ്യാപകനെയും കൈയേറ്റം ചെയ്യുന്നതിലും, കലാശിച്ചു. പ്രിൻസിപ്പാൾ ഡോ.സുനിൽഭാസ്കർ , അദ്ധ്യാപകൻ കെ.പി.രമേശനും പരിക്കേറ്റിരുന്നു. എന്നാൽ എസ്എഫ്.ഐ.ഏരിയാ നേതാവ് ബി.ആർ അഭിനവിനെ മർദ്ദിക്കുകയും, ചെവിയുടെ കേൾവി ശക്തി കുറഞ്ഞതായും എസ്.എഫ്.ഐ ആരോപിച്ചിരുന്നു. പ്രിൻസിപ്പാളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കഴിഞ്ഞ ദിവസം കോളെജിലെക്ക് മാർച്ച് ചെയ്തിരുന്നു. പ്രിൻസിപ്പാളിനെയും, അദ്ധ്യാപകൻ കെ.പി.രമേശനെതിരെയും പ്രകോപനപരമായ പ്രസംഗമാണ് എസ്.എഫ്.ഐ.നേതാക്കൾ നടത്തിയത്.