കൊയിലാണ്ടി കോൺഗ്രസ് കൗൺസിലർമാർ നഗരസഭ ധർണ നടത്തി

news image
Feb 14, 2024, 10:37 am GMT+0000 payyolionline.in

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ബജറ്റിൽ അനുവദിച്ച തുക ഉടൻ നൽകുക, വികസന മുരടിപ്പിന് അവസാനം കാണുക, സാമൂഹ്യ പെൻഷൻ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭ കൗൺസിലർമാരും മുൻ കൗൺസിലർമാരും നഗരസഭ ഓഫീസ് ധർണ്ണ നടത്തി. ഡിസിസി സെക്രട്ടറി അഡ്വക്കേറ്റ് കെ വിജയൻ ഉദ്ഘാടനം നടത്തി. പ്രതിപക്ഷനേതാവ് രത്നവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു. വി വി സുധാകരൻ, മുസ്ലിം ലീഗ് നേതാവ് വി പി ഇബ്രാഹിംകുട്ടി, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, മനോജ് പയറ്റു വളപ്പിൽ. വത്സരാജ് കേളോത്ത്,നടേരി ഭാസ്കരൻ, രാമൻ ചെറുവക്കാട്, ഷീബ അരീക്കൽ, എം സുമതി, ജമാൽമാസ്റ്റർ, ജിഷ പുതിയേടത്ത് ഷൈലജ എം, ലാലീഷാ,എം എം ശ്രീധരൻ, രമ്യ മനോജ്, ഷീബ സതീശൻ, എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe