കൊയിലാണ്ടി കോമത്ത്കരയിൽ ജനവാസ മേഖലയിലെ മൊബൈൽ ടവർ നിർമ്മാണം തടഞ്ഞ്  ബിജെപി

news image
Sep 24, 2024, 5:31 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപ്പാലിറ്റിയി ലെ കോമത്ത്കര 30-ാം വാർഡിൽ ജനവാസ മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ ബിജെപി പ്രതിഷേധം ശക്തമാവുന്നു. കോമത്ത്കരയിൽ ഇപ്പോൾ തന്നെ 3 ടവർ ഉണ്ട്.  മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയോടെ ആണ് പ്രദേശത്തു ടവർ നിർമാണം നടത്തുന്നതെന്ന് ബിജെപി  ആരോപിച്ചു.
ടവർ നിർമ്മാണത്തിനായി ലോറിയിലെത്തിയ സാധനങ്ങൾ ബി ജെ.പി പ്രവർത്തകർ തിരിച്ചയച്ചു.   നിർമാണ പ്രവർതിക്കെതിരെ വരും ദിവസങ്ങളിൽ വൻ പ്രതിഷേധ പരിപാടികൾ ബിജെപി സംഘടിപ്പിക്കും. സി.കെ.വികാസ്, എ.കെ.ദീപേഷ്, കെ.രജിത് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe