കൊയിലാണ്ടി : കൊയിലാണ്ടി കൊല്ലം വാഴവളപ്പിൽ സുഷമയുടെ വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ ഷുക്കൂർ ദേഹാസ്വാസ്ഥ്യം മൂലം ഉദ്ദേശം 30 അടിയോളം താഴ്ചയുള്ള കിണറിൽ നിന്നും കയറാൻ പറ്റാതായത്. ഇന്ന് ഉച്ചയ്ക്ക് 12. 30 യോടെയാണ് സംഭവം.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ടിയാനെ റെസ്ക്യൂനെറ്റിൽ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയും ചെയ്തു.
സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ,ഗ്രേഡ്ASTO മജീദ് എം, എഫ് ആർ ഓ മാരായ രതീഷ് കെ എൻ,ഇർഷാദ് ടി കെ,ബിനീഷ് കെ, നിതിൻരാജ് കെ,നവീൻ,ഹോം ഗാർഡ് ഓം പ്രകാശ്, രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.