കൊയിലാണ്ടി: കൊയിലാണ്ടി കേരം അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് നവ്യാനുഭവമായി. ഹാഷിം പി.കെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ലൈജേഷ് സ്വാഗതം ആശംസിക്കുകയും നജീബ് കെ വി അധ്യക്ഷൻ വഹിക്കുകയും ചെയ്തു. ഹാഷിം പി.കെ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പി സി ലത്തീഫ്, പി പി മുസ്തഫ, ഹംസ രഞ്ജിത്ത്നാഥ്, എ വി ബിജു എന്നിവര്‍ സംസാരിച്ചു.
ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ കേരം ക്ലബ്ബിലെ പ്രതിനിധികളും, സി എ കെ ഡി കേസ്പ പ്രതിനിധികളും പങ്കെടുത്തു. കൊയിലാണ്ടി കേരം അസോസിയേഷന്റെ സെക്രട്ടറി മുസ്തഫ, പ്രസിഡന്റ് ശ്രീശാന്ത് എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ ട്രഷറർ രഞ്ജിത്ത് നാഥ് നന്ദി പറയുകയും ചെയ്തു. നോമ്പുതുറയും പ്രാർത്ഥനയും കഴിഞ്ഞശേഷം മലബാർ വിഭവങ്ങൾ അടങ്ങിയ ഭക്ഷണവും നൽകി പിന്നീട് തറാവിഹ് നമസ്കാരത്തിന് ശേഷം പിരിഞ്ഞു.
ആഷിക്, മുജീബ്, നിധിൻ, ഷംജിത്ത് ലാൽ, വിനീഷ്, മിനീഷ്, അമൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ലഹരിയുടെ പാതയിൽ നിന്നും കുട്ടികളെയും യുവത്വത്തേയും നേർവഴിൽ നയിക്കുന്ന ഒരു ലഹരി വിരുദ്ധ കേരം ക്ലബ് കൂടിയാണ് കെസിഎ കൊയിലാണ്ടി.