കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്- 19/08/2024

news image
Aug 9, 2024, 11:00 am GMT+0000 payyolionline.in

 കൊയിലാണ്ടി: 2024-25 അദ്ധ്യയന വർഷത്തേക്ക് കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച 19/08/2024 ന് രാവിലെ 11 മണിക്ക് നടത്തുന്നതാണ്. ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം 19/08/2024 ന് രാവിലെ 10.30 മണിക്ക് മുൻപായി ഇന്റർവ്യൂവിനായി കോളേജിൽ ഹാജരാകേണ്ടതാണ്.

നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ പി.ജി യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്കായി കോളേജ് വെബ്‌സൈറ്റ് (www.gckoyilandy.ac.in) സന്ദർശിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe