കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ അമൻ സേതു റിപ്പബ്ലിക് ദിന പരേഡിലേക്

news image
Jan 17, 2026, 12:57 pm GMT+0000 payyolionline.in

കൊയിലാണ്ടി: ജനുവരിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക് കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ രണ്ടാം വർഷ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്തിയായ അമൻ സേതു ആറ് മാസത്തെ നീണ്ട കഠിന പരിശീലനത്തിനും തിരഞ്ഞെടുപ്പിനും ശേഷം ആണ് അമൻ സേതുനെ തേടി ഈ സുവർണാവസരം എത്തുന്നത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നീ ക്യാമ്പുകളിലെ തിരഞ്ഞെടുപ്പിന് ശേഷം ആണ് ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിലേക് തിരഞ്ഞെടുക്കപെട്ടത് കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധികരിച്ചാണ് പ്രൈം മിനിസ്റ്റർ റാലിയിൽ പങ്കെടുക്കുന്നത്.

സെപക്താക്രോയിൽ പത്താം ക്ലാസ്സു മുതൽ ഡിഗ്രി വരെ കോഴിക്കോടിന്റെ മികച്ച സ്ട്രൈക്കറും കേരള സ്റ്റേറ്റ് പാർട്ടിസിപ്പെയ്റ്റ്മാണ്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എ സോൺ ഫുട്ബോൾ മത്സരത്തിൽ എസ്എൻ ഡിപി കോളേജിനെ ഫൈനലിൽ എത്താൻ സഹായിച്ചു. കോഴിക്കോട് എൻ സി സി 30k ബറ്റാലിയനിലെ (drill) ഏക വിദ്യാർഥിയാണ് അമൻ സേതു. അരങ്ങാടത്തു സ്വദേശി പറമ്പിൽ സേതു നാദിന്റെയും നിഷയുടെയും മകൻ ആണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe