കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ്റെ [കെ എസ് എസ് പി എ ] സാംസ്കാരിക വിഭാഗമായ ‘സ്കോപ്പിൻ്റെ’ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ഉദ്ഘാടനം സ്കോപ്പിൻ്റെ ജില്ലാ പ്രസിഡണ്ട് ഡോ . ശ്രീമാനുണ്ണി നിർവ്വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ സോമൻ വായനാരി അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി എ ജില്ലാ കമ്മിറ്റി വൈ. പ്രസിഡണ്ട് ശ്രീധരൻ പാലയാട് മുഖ്യ പ്രഭാഷണം നടത്തി .
സ്കോപ്പ് ജില്ലാ കമ്മിറ്റി അംഗം കെ.ടി. മോഹൻ ദാസ്, കെ എസ് എസ് പി എ ജില്ലാ ജോ. സെക്രട്ടറി പ്രേമകുമാരി, നിയോജക മണ്ഡലം പ്രസിഡണ്ട് പി.വൽസരാജ്, നിയോജക മണ്ഡലം സെക്രട്ടറി പി.ബാബുരാജ്, മുത്തു കൃഷ്ണൻ, വനിത ഫോറം നിയോജക മണ്ഡലം പ്രസിഡണ്ട് ഇന്ദിര ടീച്ചർ, രാജീവൻ ഒതയോത്ത് എന്നിവർ സംസാരിച്ചു. ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. തുടർന്ന് നടത്തിയ സംഗീത സായാഹ്നത്തിന് വള്ളി പരപ്പിൽ നേതൃത്വം നൽകി.