കൊയിലാണ്ടി : നിർത്തിയിട്ട സ്‌കൂട്ടറിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൊയിലാണ്ടി കോമത്തുകര കൃഷ്ണ കല്യാൺ ദിനേശിന്റെ സ്‌കൂട്ടറിന്റെ മുൻവശത്താണ് പാമ്പിനെ കണ്ടത്. വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു സ്‌കൂട്ടർ. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് സ്ഥലത്ത് എത്തി പാമ്പിനെ കൊണ്ടുപോയി.

