കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും എംഡി എം എ വേട്ട . സ്കൂട്ടർ യാത്രക്കാരനിൽ നിന്നും 8.67 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്. പെരുവട്ടൂർ താറ്റുവയൽക്കുനി വി.വി. സന്തോഷ് ( 35 )നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റുറൽ എസ്പി ഇ. ബിജുവിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി ഹരിപ്രസാദിന്റെയും, കൊയിലാണ്ടി എസ് എച്ച് ഒ ശ്രീലാൽ ചന്ദ്രശേഖരന്റെയും നേതൃത്വത്തിൽ പെരുവട്ടൂർ അമ്പ്ര മോളി കനാലിനു സമീപം വാഹന പരി ശോധനയ്ക്കിടെയാണ് ഇയാളുടെ സ്കൂട്ടറിനുള്ളിലെ ബാഗിൽ നിന്നും എംഡി എം എ പിടികൂടിയത്.
വാഹന പരിശോധനയിൽ എസ് ഐ മാരായ രാജീവൻ, രഞ്ജിത്ത്, അരുൺ കുമാർ, എ എസ് ഐ വിജുവാണിയംകുളം, ഡ്രൈവർഗംഗേഷ്, അനഘ. ഡാൻസാ ഫ് സ്ക്വാഡിലെ ശോഭിത് തുടങ്ങിയവർ പങ്കെടുത്തു, പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. കൊയിലാണ്ടിയിൽ രണ്ട് മാസത്തിനിടയിൽ ഇത് മൂന്നാമത്തെ എംഡി എം എ കേസ്സാണ് പിടികൂടിയത്.