കൊയിലാണ്ടിയിൽ വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി

news image
Aug 7, 2025, 3:19 pm GMT+0000 payyolionline.in

കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ. കൊയിലാണ്ടി ജിവിഎച്ച്എഎസ് എസ് ലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യ ശ്രീ ,ശിവാനി എന്നീ വിദ്യാർത്ഥിനികൾക്കാണ് ചൊവ്വാഴ്ച വൈകീട്ട് ബസ് സ്റ്റാന്റിൽ വെച്ച് സ്വർണ്ണ ചെയിൻവീണു കിട്ടിയത്. ഉടൻ തന്നെ ബസ്സ് സ്റ്റാന്റിലുണ്ടായിരുന്ന പോലീസുകാരനോട് സ്വർണ്ണാഭരണം വീണു കിട്ടിയ കാര്യം പറഞ്ഞപ്പോൾ കോടതിയിൽ ഏൽപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

 

തുടർന്ന് വിദ്യാർത്ഥിനികൾ കൊയിലാണ്ടി മജിസ്ട്രേറ്റിനെ ഏൽപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനികളുടെ മാതൃകാപരമായ നടപടിയെ സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe