കൊയിലാണ്ടി: ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക , ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് വൻ വിജയമായിരുന്നു. സർക്കാരിന്റെ ഭീഷണിയെ അവഗണിച്ചുകൊണ്ട് 60% അധ്യാപകരും പണിമുടക്കിൽ പങ്കെടുത്തു. അർഹതപ്പെട്ട ലീവ് പോലും അനുവദിക്കില്ല എന്ന് അറിയിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് പണിമുടക്കി, അധ്യാപകരും ജീവനക്കാരും എന്ത് വിലകൊടുത്തും അധ്യാപക സിവിൽ സർവീസ് മേഖലയെ സംരക്ഷിക്കുമെന്ന് തെളിയിച്ചു.
പണിമുടക്ക് പരാജയപ്പെടുത്താൻ ഭരണാനുകൂല സംഘടനകൾ നടത്തിയ വ്യാജ പ്രചരണം അധ്യാപകരും ജീവനക്കാരും തിരിച്ചറിഞ്ഞതിന്റെ തെളിവാണ് പണിമുടക്ക് വിജയം കൊയിലാണ്ടിയിൽ നടന്ന പണിമുടക്ക് പ്രകടനത്തിന് കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ ഉദ്ഘടനം ചെയ്ത് സംസാരിച്ചു.നിഷാന്ത് കെഎസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പി കെ രാധാകൃഷ്ണൻ, കെഎം മണി ,ബാസിൽ പാലിശ്ശേരി, ബൈജാ റാണി എം എസ് ശർമിള എൻ, സബിന സി എന്നിവർ സംസാരിച്ചു . മനോജ് കെ കെ, പ്രജേഷ് ഇ.കെ., ആസിഫ് കെ പി, വന്ദന വി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.