കൊയിലാണ്ടി: റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ‘വയോജന സംഗമം’ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടി റൂറൽ ജില്ലാ പോലീസ് മേധാവി ഐ പി എസ് കെ.ഇ ബൈജു ഉദ്ഘാടനം നിർവ്വഹിച്ചു.
റൂറൽ ജില്ലാ അഡിഷണൽ സൂപ്രണ്ട് എ പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വളയം എസ് എച്ച് ഒ എൻ കെ. അനിൽകുമാർ, എടച്ചേരി എസ് എച്ച് ഒ ഇ. കെ. ഷിജു, കൊയിലാണ്ടി എസ് ഐ ആർ. സി ബിജു എന്നിവർ സംസാരിച്ചു.
റൂറൽ ജില്ലയിലെ 21 പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 500 ഓളം പേർ പരിപാടി യിൽ പങ്കെടുത്തു. റൂറൽ ജില്ലാ പോലീസ് വനിതാ വിഭാഗം അവതരിപ്പിച്ച ‘അനന്തരം ആനി’ നാടകം അരങ്ങേറി. തുടർന്ന് അസി. സബ് ഇൻസ്പക്ടർ ജമീല വയോജനങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസും നയിച്ചു.