കൊയിലാണ്ടി: കൊയിലാണ്ടിയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി പന്തലായനി സ്വദേശി കെ വി ഫൈജാസാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 1.45 ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിന് വടക്ക് ഭാഗത്തെ മേല്‍പ്പാലത്തിന് സമീപത്തു നിന്നുമാണ് ഇയാള്‍ പിടിയിലായത്. കൊയിലാണ്ടി ടൗണ്‍ റോഡില്‍ പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് ബൈക്കില്‍ കടത്തുകയായിരുന്ന 5.8 ഗ്രാം എം ഡി എം എ യുമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി ഓടിച്ചു വന്ന കെ എല്‍ 10 ബി കെ 9140 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര ഡി വൈ എസ് പി പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ് ഐ ആർ.സി. ബിജു, വിനോദ്, എ എസ് ഐ സുരേഷ്, ഗംഗേഷ്, നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ്പി പ്രകാശന്‍ പടന്നയിലിന്റെ കീഴിലുള്ള ജില്ല ഡാന്‍സാഫ് സ്കോഡിലെ ബിനീഷ്, ശോഭിത്ത് തുടങ്ങിയവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.