കൊയിലാണ്ടിയിൽ മെഹ്ഫിലെ അഹ്ലു ബൈത്ത് ഇന്ന് ; നഗരിയിൽ പതാക ഉയർന്നു

news image
Oct 15, 2023, 5:59 am GMT+0000 payyolionline.in

കൊയിലാണ്ടി : മണ്ഡലം എസ്.വൈ.എസ് കൊയിലാണ്ടി ചീക്കാ പള്ളി മൈതാനിയിൽ സംഘടിപ്പിക്കുന്ന മെഹ്ഫിലെ സയ്യിദുമാരുടെ സംഗമം ഇന്ന് വൈകിട്ട് 6ന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും .ഹാഫിള് സയ്യിദ് ഹുസ്സൈൻ ബാഫഖി തങ്ങൾ , സയ്യിദ് ടി.പി.സി.തങ്ങൾ ,അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി , എ.പി.എം ബാവ ജീറാനി സംസാരിക്കും .ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം , പ്രമുഖരെ ആദരിക്കൽ , പ്രാത്ഥന സംഗമം എന്നിവയും വേദിയിൽ നടക്കും . സംഗമ പരിപാടിയുടെ ഭാഗമായി ചീക്കാപ്പളളി
മൈതാനിയിൽ ഇന്നലെ അസർ നമസ്കാരാനാന്തരം സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങൾ പതാക ഉയർത്തി.

 

തുടർന്ന് നടന്ന മണ്ഡലം എസ്.വൈ.എസ്. സംഘാടക സമിതി യോഗത്തിൽ പി പി യൂസുഫ് അധ്യക്ഷനായി.മുനിസിപ്പൽ കൗൺസിലർ
എ.അസീസ് , അബ്ദുറഹിമാൻ ഹിഷാമി , ടി വി. ഫൈസൽ കൊല്ലം സംസാരിച്ചു അൻസാർ കൊല്ലം സ്വാഗതവും അൻവർ മുനഫർ തങ്ങൾ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe