കൊയിലാണ്ടിയിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

news image
May 24, 2025, 9:59 am GMT+0000 payyolionline.in

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവേ ലൈൻ റോഡിൽ  തേക്ക് മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6 മണിയോടുകൂടിയാണ്  സംഭവം.   റോഡിലേക്ക് മരം തറഞ്ഞുവീണതിനെ തുടർന്ന് പ്രദേശത്ത് വാഹനഗതാഗതം കുറച്ചുസമയം പൂര്‍ണമായും നിലച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേനയുടെ സംഘം എ എസ് ടി ഓ  അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി. സംഘത്തിന്റെ ഇടപെടലിൽ ചെയിൻസോ ഉപയോഗിച്ച് മരമുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

രക്ഷാപ്രവർത്തനത്തിൽ എ എസ് ടി ഓ മജീദ്,  എഫ് ആര്‍ ഓമാരായ ഹേമന്ത്, ജിനീഷ് കുമാർ, അനൂപ് എൻ.പി., രജിലേഷ് സി.എം., ഹോംഗാർഡ് ബാലൻ ടി.പി. എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe