കൊയിലാണ്ടി: അഡ്വക്കറ്റ് സോഷ്യൽ വെൽഫേർ ആൻഡ് സെക്യൂരിറ്റി സ്കീമിന്റെയും കൊയിലാണ്ടി ബാർ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് അടിസ്ഥാനത്തിൽ ‘ഇൻഡിപെൻഡൻസ് ഡേ ക്വിസ് 2025’ സംഘടിപ്പിച്ചു. അഡ്വക്കറ്റ് ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ ഇൻഡിപെൻഡൻസ് ഡേ ക്വിസ് കൊയിലാണ്ടി ബാർ അസോസിയേഷൻ ഹാളിൽ സബ് ജഡ്ജ് എസ്. പ്രിയങ്ക. ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അഡ്വക്കറ്റ് എൻചന്ദ്രശേഖരശേഖരൻ അധ്യക്ഷം വഹിച്ചു.
അഡ്വ പി. ജതിൻ സ്വാഗതവും അഡ്വ സുമൻലാൽ, ടി കെ രാധാകൃഷ്ണൻ, പി എം തോമസ് എന്നിവ ർ ആംശസകൾ നേർന്നു. ഒന്നാം സ്ഥാനം നേടിയ തിക്കോടിയൻ മെമ്മോറിയൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളായ പൂജ ,ആവണി, രണ്ടാം സ്ഥാനം നേടിയ ചിങ്ങപുരം സി കെ ജി എം എച്ച് എസ് എസ് വിദ്യർത്ഥികളായ സച്ചിൻ ദേവ് , ഷെൽ ന മൂന്നാം സ്ഥാനം നേടിയ എച്ച് എസ് എസ് നൊച്ചാട് വിദ്യാർത്ഥികളായ വൈക ഫിദൽ എന്നിവർക്കുള്ള ഉപഹാരങ്ങളും ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ മുനിസിപ്പാലിറ്റി വൈസ്ചെയർമാൻ കെ. സത്യൻ നിർവഹിച്ചു. അഡ്വ. കെ അശോകൻ ക്വിസ് നയിച്ചു
ചടങ്ങിനു അഡ്വ. പി. അനുരാജ് നന്ദി പ്രകാശിപ്പിച്ചു