കൊയിലാണ്ടിയിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു

news image
May 19, 2025, 11:20 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കൊല്ലം ചിറയിൽ ഏഴു ദിവസം നടത്തിവരുന്ന പരിശീലന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ  സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു . നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. പരിശീലകരായ പി അജയൻ കെ നാരായണൻ, വൈസ് ചെയർ പേഴ്സൺ ആരിഫ , ഉപസമിതി കൺവീനർമാരായ ശ്രീകല , നസ്നി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ എംപി ഇന്ദുലേഖ  സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ കെ കെ  വിബിന  നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe