കൊയിലാണ്ടിയിൽ ബാലജനത ‘ഗാന്ധിസ്മൃതി സംഗമം’ സംഘടിപ്പിച്ചു

news image
Oct 2, 2024, 4:23 pm GMT+0000 payyolionline.in

പയ്യോളി: ഗാന്ധിജയന്തി ദിനത്തിൽ ബാലജനത കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിൽ ‘ഗാന്ധിസ്മൃതി സംഗമം’ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ വിഭാഗം വിദ്യാർത്ഥികൾക്കായി ഗാന്ധിക്വിസ് നടന്നു. സ്മൃതിസംഗമം ആർ.ജെ.ഡി നിയോജകമണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.

സി.പി യദുകൃഷ്ണ അദ്ധ്യക്ഷനായ ചടങ്ങിൽ രജീഷ്മാണിക്കോത്ത്, അവിനാഷ് ചേമഞ്ചേരി, രാജ്നാരായണൻ , സബിത മേലാത്തൂർ, കെ.പി ഗിരീഷ്കുമാർ, പി പി മോഹൻദാസ്, സിന്ധുശ്രീശൻ , പ്രജീഷ് നല്ലോളി, അക്ഷയ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe