കൊയിലാണ്ടി: കോഴിക്കോട്- കൊയിലാണ്ടി ലോക്കൽ ബസ്സ് സ്റ്റോപ്പിൽ ആളെ ഇറക്കാതെ പോയതായി പരാതി. പൂക്കാട് അൾട്ര യൂണിറ്റി എന്ന ബസ്സിലെ ജീവനക്കാരാണ് യാത്രക്കാരെ ഇറക്കിവിട്ടത്. തിരുവങ്ങൂർ ക്ഷേത്രത്തിനടുത്ത് നിന്ന് ഹൈവേയിലൂടെ കയറി വെറ്റിലപ്പാറ, പൂക്കാട് സർവ്വീസ് റോഡിൽ കൂടി പോകാതെ പൂക്കാടിന് വടക്ക് റജിസ്റ്റർ ഓഫീന് എതിർവശം ബസ്സ് നിർത്തുകയായിരുന്നു.
നിരവധി പേർ വെറ്റിലപ്പാറ ഇറങ്ങേണ്ടതുണ്ടായിരുന്നു. ബസ്സിലെ യാത്രകാരൻ കൊയിലാണ്ടി ട്രാഫിക്കിൽ പരാതി നൽകി.