കൊയിലാണ്ടി: നന്തി മേൽപ്പാലത്തിൽ രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സെക്കുലർ ബസ്സും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന മേരി മാതാ ബസ്സും തമ്മിലാണ് കൂട്ടിയിടിയത്. അപകടത്തിന്റെ ആഘാതത്തിൽ രണ്ട് ബസുകളിലുമുള്ള യാത്രക്കാർക്ക് പരിക്കേറ്റു.
വിവരം ലഭിച്ച ഉടൻ കൊയിലാണ്ടി അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ തൽക്ഷണം കൊയിലാണ്ടി സഹാനി ഹോസ്പിറ്റലിലും കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിലുമായി പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം ട്രാഫിക് സ്തംഭനമുണ്ടായി.