കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആരോഗ്യ വിഭാഗത്തിൻറെ നേതൃത്വത്തിൽ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുത്തു.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാവിലെ 7 മണി മുതൽ നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ 3 ഹോട്ടലുകളിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു. ഗാമ കിച്ചൻ , ലാമാസ് കിച്ചൻ ,പെട്രാസ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്.
പരിശോധനയിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ , സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപൻ മരുതേരി, കെ റിഷാദ് പബ്ലിക് ഇൻസ്പെക്ടർമാരായ ജമീഷ് പി , ലിജോയ് എൽ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കർശനം പരിശോധന തുടരുമെന്ന് നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി അറിയിച്ചു.