കൊയിലാണ്ടി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ കൊയിലാണ്ടി മേഖല കൺവെൻഷനും ഏകദിന ശില്പശാലയും നടന്നു.
കൊയിലാണ്ടി ഇൻ്റൻസ് കോളജിൽ വെച്ചുനടന്ന കൺവെൻഷൻ നഗരസഭ ചെയർപെഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ മുഖ്യാതിഥിയായി.
ചടങ്ങിൽ വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയ കലാകാരന്മാരായ യു.കെ രാഘവൻ, ഷിബു മുത്താട്ട്, അലി അരങ്ങാടത്ത് എന്നിവരെ ആദരിച്ചു. കേരള സർക്കാർ ഗുരുപൂജ അവാർഡ് ജേതാവ് ശിവദാസ് ചേമഞ്ചേരി ഉപഹാര സമർപ്പണം നടത്തി. ഷിയ ഏയ്ഞ്ചൽ, ചിത്രാലയം ബാബു, അനിൽ ചെട്ടിമഠം, കെ.ടി. ശ്രീധരൻ, അരുൺ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ശശി കോട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല വർക്കിംഗ് പ്രസിഡണ്ട് രാഗം മുഹമ്മദലി അദ്ധ്യക്ഷനായ ചടങ്ങിൽ പ്രേംരാജ് പാലക്കാട് സ്വാഗതവും പ്രസാദ് പൂക്കാട് നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ വിഷയങ്ങളിൽ ജില്ലാ സെക്രട്ടറി രാജീവൻ മഠത്തിൽ, സി. എസ് അജിത് കുമാർ ക്ലാസ്സുകൾ നയിച്ചു.