കൊയിലാണ്ടി: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി ബാബു പി പി സ്വാഗതം ആശംസിച്ചു പ്രസിഡന്റ് പ്രകാശൻ നെല്ലിമടത്തിൽ അധ്യക്ഷം വഹിച്ചു.
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരീഷ് ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സുനിൽകുമാർ, സി കെ ലാലു , ഷാഹിദ് ബാവ, മുജീബ് ഇൽഫ, സതീഷ് ബാബു പാലത്തിൽ, ഷബീർ, സജിത പാലത്തിൽ,റീജ, ഹരീഷ്, രാഖി ലാലു എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ നദിം കല്ലറക്കൽ നന്ദി പറഞ്ഞു.