കൊയിലാണ്ടിയിൽ ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം ഗൃഹനാഥൻ അന്തരിച്ചു

news image
Jun 1, 2025, 2:11 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം ഹൃദയാഘാതം മൂലം ഗൃഹനാഥൻ അന്തരിച്ചു. കൊയിലാണ്ടി മുഹ് യുദ്ധീൻ പള്ളിക്ക് സമീപം ഫാരിസ് (44) ആണ് പുതിയ വീടായ “അൽ ബദറിൽ”  ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം ഹൃദയാഘാതം മൂലം   മരിച്ചത്.  കൊയിലാണ്ടി പുതിയ മാർക്കറ്റിൽ ടേസ്റ്റി ബേക്കറി ഉടമയാണ്. ഭാര്യ: ഹർഷ .മക്കൾ :  ഖദീജ ഫർഹ, മുഹമ്മദലി എമിൻ. ആലി ഹാജിയുടെയും സഫിയയുടേയും മകനാണ്.
സഹോദരങ്ങൾ : സാജിദ് (ഷാജി ), ആഷിഖ്, ഫെമിന, റസീന, അസ്മത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe