കൊയിലാണ്ടി: കൊയിലാണ്ടി കൃഷിഭവന്റെയും, തിക്കോടി സഞ്ചരിക്കുന്ന മണ്ണ്പരിശോധന ലാബിന്റെയും സഹകരണത്തോടെ കൊയിലാണ്ടി അഗ്രിക്കൾച്ചറിസ്റ്റസ് & വർക്കേഴ്സ് ഡവലപ്പ്മെന്റ് & വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ‘കർഷകസേവാകേന്ദ്രം’ സംഘടിപ്പിക്കുന്ന സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് പ്രസിഡന്റ് കെ കെ ദാമോദരൻ ഉൽഘാടനം ചെയ്തു.
പി മുത്തുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇ അശോകൻ സ്വാഗതം പറഞ്ഞു. സീനിയർ സയന്റിഫിക് അസിസ്റ്റന്റ് ശിവിഷ. കെ, സെക്രട്ടറി രേഷ്മ. കെ. ആർ, ടി.പി. കൃഷ്ണൻ, ബാബുമാസ്റ്റർ ഇടക്കുടി, തങ്കമണി ചൈത്രം, സജിനി. എം. എം. എന്നിവർ സംസാരിച്ചു.