കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും സൂപ്പർമാർക്കറ്റിലും മോഷണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

news image
Aug 30, 2024, 1:43 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി  പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിലും, 4 ന് പുലർച്ചെ കണയങ്കോട് കെ.മാർട്ടിലും മോഷണം നടത്തിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കോഴിക്കോട് കോണാട്ട്ഇരിങ്ങാട്ട് മീത്തൽ കാരാട്ട് താഴം ഇ.എം.അഭിനവ് (24), ചേളന്നൂർ കുമാരസ്വാമി അതിയാനത്തിൽ അന്വയ് രാജ് (21), എന്ന് പ്രതികളെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

കൊയിലാണ്ടി സി ഐ.ശ്രീലാൽ ചന്ദ്രശേഖർ, എസ്.ഐ.ദിലീഫ് , എ.എസ്.ഐ.ജലീഷ് കുമാർ, സി.പി.ഒ.മനീഷ്, ഡ്രൈവർ ഗംഗേഷ് തുടങ്ങിയ സംഘമാണ് കേസ്സന്വേഷിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe