കൊയിലാണ്ടിയിൽ കോൺഗ്രസ് നൈറ്റ് മാർച്ച്

news image
Sep 2, 2025, 6:25 am GMT+0000 payyolionline.in

കൊയിലാണ്ടി: വോട്ടർ പട്ടികയിലെ ക്രമക്കേട് ജനസമക്ഷം ഉന്നയിച്ചുകൊണ്ട് ബീഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി സൗത്ത് – നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

അരുൺ മണമൽ സ്വാഗതവും രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷതയും വഹിച്ചു. കെപിസിസി അംഗം രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജന: സെക്രട്ടറി രാജേഷ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. കെ പി വിനോദ് കുമാർ, ചെറുവക്കാട്ട് രാമൻ, ദാസൻ മരക്കുളത്തിൽ, സുനിൽ വിയ്യൂർ, മനോജ് കാളക്കണ്ടം, വി കെ സുധാകരൻ, മണി പാവുവയൽ തുടങ്ങിയവർ നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe