കൊയിലാണ്ടിയിൽ കോൺഗ്രസ് കുടുംബ സംഗമവും പഠനോപകരണ വിതരണവും

news image
May 28, 2025, 1:28 pm GMT+0000 payyolionline.in

കൊയിലാണ്ടി: 30-ാം വാർഡ് കോൺഗ്രസ് കുടുംബ സംഗമവും ഹെൽപ്പ് വിങ് ഫോർ സ്റ്റുഡൻ്റ്സ് കോതമംഗലം യൂണിറ്റിൻ്റെ പഠനോപകരണ വിതരണവും മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ ദാമോദരൻ അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി മെമ്പർ പി. രത്നവല്ലി ടീച്ചർ , കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മുരളീധരൻ തോറോത്ത്, മുനിസിപ്പൽ കോർ കമ്മറ്റി ചെയർമാൻ ടി.പി കൃഷ്ണൻ , സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അരുൺ മണമൽ, കൗൺസിലർമാരായ മനോജ് പയറ്റ് വളപ്പിൽ, എം ദൃശ്യ , അഡ്വ. പി.ടി ഉമേന്ദ്രൻ, കെ സുധാകരൻ, കെ.കെ ബാബുരാജ് , ലീല കോമത്ത് കര, സി.കെ ശിവൻ , ദേവി ചുങ്കത്തലയ്ക്കൽ, ഇ വി രാജൻ, കെ കെ ശ്രീധരൻ  എന്നിവർ സംസാരിച്ചു. 175 വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe