കൊയിലാണ്ടി : കെ എൻ എം കൊയിലാണ്ടി മേഖലയിലെ മദ്രസ സർഗമേള മൂടാടി ഹാജി പി കെ മെമ്മോറിയൽ സ്കൂളിൽ നടന്നു. കെ എൻ എം കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി എൻ കെ എം സകരിയ്യ ഉദ്ഘാടനം ചെയ്തു . കൺവീനർ റാഷിദ് മണമൽ സ്വാഗതം പറഞ്ഞു. സ്വാഗതം സംഘം ചെയർമാൻ ശുഐബ് പി.കെ അധ്യക്ഷം വഹിച്ചു .

മദ്രസ മുഫത്തിഷ് മുഹമ്മദലി മൗലവി കിട്ടപ്പാറ ആശംസ നേർന്നു. കെ എൻ എം കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ ടി.വി അബ്ദുൽ ഖാദർ ,ഫസൽ മാസ്റ്റർ ,ജലീൽ ,ഇസ്മാഈൽ ട്ടി പി ,അബ്ദു സി കെ തുടങ്ങിയവർ സംസാരിച്ചു. അഞ്ച് വിഭാഗങ്ങളിലായി അറുപത്തെട്ട് ഇനങ്ങളിലായി നൂറ് കണക്കിന് വിദ്യാർത്ഥികൾ മൽസരിച്ചു. ഇർഷാദ് അറബിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. കൊല്ലം സലഫി മദ്റസ രണ്ടാം സ്ഥാനവും ദഅവ മദ്റസ മുന്നാം സ്ഥാനവും കരസ്ഥമാക്കി.
