കൊയിലാണ്ടി: മനുഷ്യൻ സാമൂഹിക തിന്മകളിലേക്ക് നീങ്ങാതിരിക്കുന്നതിന് ഒരു പരിധി വരെ കുടുംബമെന്ന ബന്ധനം പര്യാപ്തമാണ്. ഈ ബന്ധ വിശുദ്ധിയുടെ ബലിഷ്ട പാശത്തിലാണ് സമൂഹത്തിന്റെ ഭദ്രത എന്നും കൊയിലാണ്ടി മണ്ഡലം നടത്തിയ ഫാമിലി മീറ്റ് വിലയിരുത്തി. ഇർഷാദ് ജനറൽ സെക്രട്ടറി ടി. എ. സുൽത്താൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ വാജിദ് അൻസാരി ഉൽഘാടനം ചെയ്തു. കെ എ ൻ എം വൈസ് പ്രസിഡന്റ് പി. അബ്ദുൽ കാദർ, മുഹമ്മദലി മൗലവി കെ. കെ കട്ടിപ്പാറ, ഫിഹർ ബാത്ത മണ്ഡലം സെക്രട്ടറി യൂ റാഷിദ് ഐ എ സ് എം സെക്രട്ടറി എന്നിവർ സംസാരിച്ചു.
കുടുംബ നിഷേധ പ്രവണതകൾ കേരളത്തിൽ മുള പൊട്ടി കൊണ്ടിരിക്കുന്ന കാലത്ത് കേരളാ നദ്വത്തുൽ മുജാഹിദീന്റെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമങ്ങൾ തീർച്ചയായും ഫലപ്രദമാണ് എന്നും കൊയിലാണ്ടി
മണ്ഡലം സമ്മേളനം ചൂണ്ടി കാട്ടി.