കൊയിലാണ്ടി: മാഹിയിൽ നിന്നും ടെംപോ ലോറിയിൽ കടത്തുകയായിരുന്ന ആയിരം ലിറ്റർ ഡീസൽ കൊയിലാണ്ടി ജി.എസ്.ടി.എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി. കഴിഞ്ഞ ദിവസമാണ് സംഭവം. വളരെ തന്ത്രപരമായിട്ടാണ് ഡീസൽ കടത്ത്. ടെംപോലോറിയുടെ പ്ലാറ്റ്ഫോമിൽ ടാങ്ക് നിർമിച്ച് അതിനു മുകളിൽ ചകിരിയും ചിരട്ടയും നിറച്ചാണ് ഡീസൽ കടത്തിയിരുന്നത്.എൻ ഫോയ്സ്മെമെൻറ് ഓഫീസർ ജി.വി.പ്രമോദ്, ഡെപ്യൂട്ടി എൻഫോയ്സ്മെൻ്റ് ഓഫീസർ ഇ.കെ.ശിവദാസൻ, ഡ്രൈവർ സി.ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
എൻഫോഴ്സ്മെൻറ് ഡെപ്യൂട്ടി കമ്മീഷണർ വി.ടി.രമേശന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് കൊയിലാണ്ടി ജി.എസ്.ടി എൻഫോഴ്സ്മെൻറ് ലോറിയെ തന്ത്രപരമായാണ് കൊയിലാണ്ടിയിൽ പിടികൂടിയത്. ഒരു ലക്ഷം രൂപ പിഴയടച്ച ശേഷം ലോറി വിട്ടു കൊടുത്തു.