കൊയിലാണ്ടി: കൊയിലാണ്ടി അഡ്വക്കേറ്റ് വെൽഫെയർ സൊസൈറ്റി സ്റ്റോർ & റീഫ്രഷ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) ജഡ്ജ് കെ നൗഷാദലി പാചകം ചെയ്തു കൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ .എ വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി അഡ്വക്കേറ്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് അഡ്വ.കെ വിജയൻ, സബ്ബ് ജഡ്ജ് വിശാഖ്, മുൻസിഫ് രവീണ നാസ്, മജിസ്ട്രേറ്റ് അജികൃഷ്ണൻ, അഡ്വ. അജ്മില എന്നിവർ സംസാരിച്ചു.