കൊയിലാണ്ടി: ഹെൽമെറ്റിനുള്ളിൽ നിന്നും പാമ്പ് കടിയേറ്റ് യുവാവ് ആശുപത്രിയിൽ. കൊയിലാണ്ടി നടുവത്തുർ നവീനക്ക് സമീപം രാഹുലിനാണ് (29 ) തലയ്ക്ക് കടിയേറ്റത്. ഓഫീസിലെക്ക് പോകവെ തലയ്ക്കുള്ളിൽ നിന്നും വേദന വന്നതിനെ തുടർന്ന് ഹെൽമെറ്റ് ഊരുകയായിരുന്നു. അപ്പോൾ പാമ്പ് ഇഴഞ്ഞ് പോകുന്നത് കാണുകയും ചെയ്തു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിൽതേടി സുഖം പ്രാപിച്ചു വീട്ടിൽ തിരിച്ചെത്തി. ഇത്തരത്തിലുള്ള കേസുകൾ വർധിച്ചു വരുന്നതായി മെഡിക്കൽ കോളെജ് അധികൃതർ പറഞ്ഞു.