കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വീണ്ടും വീട് കുത്തിത്തുറന്ന് മോഷണം. മന്ദമംഗലം 17ാം മൈല്‍സില്‍ റിട്ടയേര്‍ഡ് ആര്‍മി ഓഫീസര്‍ പാതിരിക്കാട് പുരുഷോത്തമന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏതാണ്ട് ആറര പവന്‍ സ്വര്‍ണ്ണവും അമ്പതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വീട്ടുകാർ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് തൊട്ടടുത്ത വീട്ടില്‍ ചൊവ്വാഴ്ച വീട് കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു.
കഴിഞ്ഞ രണ്ടുമാസത്തോളമായി വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പുരുഷോത്തമനും ഭാര്യയും മകള്‍ക്കും കുടുംബത്തിനുമൊപ്പം ദുബൈയിലായിരുന്നു. ജോലി സ്ഥലത്തായിരുന്ന മകനും ഭാര്യയും ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തി വീട് തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പൂട്ട് തകര്‍ത്തതായി വ്യക്തമായത്. മുന്‍വാതിലിന്റെ പൂട്ടാണ് തകര്‍ത്തത്. മകനും കുടുംബത്തിനും പിന്നാലെ പുരുഷോത്തമനും ഭാര്യയും നാട്ടിലെത്തിയിരുന്നു.