കൊയിലാണ്ടി: ഓടികൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിതെറിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. മരുതൂർ തെക്കെ മoത്തിൽ കല്ല്യാണിയാണ് (60) മരിച്ചത്. വഗാഡ് കമ്പനിയുടെ ടോറസ് ലോറിയുടെ ടയർ ആണ് ഊരിത്തെറിച്ചത്. പരുക്ക് പറ്റിയ കല്ല്യാണി മെഡിക്കൽ കോളെജിൽ ചികിൽസയിലായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് മുത്താമ്പി ലക്ഷ്മീനരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. ബൈപ്പാസ് നിർമ്മാണത്തിനായി അരിക്കുളത്തു നിന്നും മണ്ണുമായി വരുന്ന വഗാഡ് കമ്പനിയുടെ ടോറസ് ലോറി ഓടികൊണ്ടിരിക്കെ ഇടതുഭാഗത്തെ ടയർ ഊരിതെറിക്കുകയായിരുന്നു.
വാഹനത്തിനടുത്ത് നിന്ന് നൂറ് മീറ്റർ അകലെയായിരുന്നു കല്യാണി. ടയർ ഊരി പോയ ശേഷം ഓടിയ ലോറിയുടെ മറ്റെ ടയറും ഊരിതെറിച്ചിരുന്നു. ഭർത്താവ്: പരേതനായ തെക്കെ മഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പീശൻ. മകൻ: രാജ് കുമാർ. മരുമകൾ: ശ്രീജ.