കൊയിലാണ്ടിയില്‍ ലോറിയിടിച്ച് ഡയാലിസ് രോഗി മരിച്ചു

news image
Mar 15, 2025, 4:31 am GMT+0000 payyolionline.in

കൊയിലാണ്ടി: ലോറിയിടിച്ച് ഡയാലിസ് രോഗി മരിച്ചു.ചേലിയ എരമംഗലം പറമ്പിൽ അഹമ്മദ് കോയ ഹാജി (6 7 )ആണ് മരിച്ചത് . മേലൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു. ഇന്നു രാവിലെ 6 മണിയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കു മുൻപിലാണ് അപകടം.

ആശുപത്രിയിൽ ഡയാലിസ് ചെയ്യാനെത്തിയതായിരുന്നു. ചായകുടിച്ച് റോഡ് മുറിച്ചു കടക്കെ ലോറിയിടിക്കുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിലെക്ക് റഫർ ചെയ്യുമ്പോഴെക്കും മരണമടഞ്ഞു. ഭാര്യ: നഫീസ്സ. മക്കൾ: റസീഫ്, ആസിഫ്, ഷഹനാസ്. മരുമക്കൾ: നജ്മ , മുബീന , ഹാരിസ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe