കൊയിലാണ്ടി: കൊയിലാണ്ടിയില്‍ റോഡ് റോളറിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് അപകടം കൊയിലാണ്ടി ആനവാതിലിൽ തോന്നിയാന്മലയിലേക്ക് പോകുന്ന മൺപാതയിൽ ആണ് കയറ്റം കയറുന്നതിനിടയിൽ റോഡ്റോളർ നിയന്ത്രണം വിട്ട് മറിഞു വാഗാഡ് കമ്പനിയുടെ അന്യസംസ്ഥാന തൊഴിലാളി ഡ്രൈവർ അതിനടിയിൽ പെടുകയും ചെയ്തത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും കയറും ജെ.സി.ബി. യുടെയും സഹായത്താൽ വാഹനം പൊക്കി പുറത്തെടുക്കുകയും ചെയ്തു. ശേഷം ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്റ്റേഷൻ ഓഫീസർ പി.എം. ശരത്തിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പികെ പ്രമോദ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി, ഇ എം നിധി പ്രസാദ് , സി സുജിത്ത്,ഷാജു, പി.കെ.സജിത്ത് ,ഹോം ഗാർഡ് ,ടി.പി.ബാലൻ, വി.ടി.രാജീവ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.