കൊയിലാണ്ടി: കീഴരിയൂരിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം ഇലട്രിക് ലൈനിൽ വീണ് ഷോക്കേറ്റ് എട്ട് കുറുക്കൻമാർ ചത്തു. ഇന്നലെ രാത്രിയിലാണ് സംഭവം കിണറുള്ളതിൽ ഷൈനയുടെ വീട്ട് പറമ്പിലെ മരമാണ് ഇലട്രിക് ലൈനിൽ പതിച്ചത്. ആർക്കും പരിക്കില്ല പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട് പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷമാണ് കുഴിച്ചിടുക. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ പെടുന്നതായത് കൊണ്ടാണ് ഫോറസ്റ്റ് വിഭാഗത്തെ അറിയിച്ചത്.
