ഭിന്നശേഷിക്കുരുന്നുകൾക്ക് സഹായ ഹസ്തവുമായി കൊയിലാണ്ടി ഇ-നെസ്റ്റ്

news image
Aug 16, 2024, 10:26 am GMT+0000 payyolionline.in
ദുബൈ: ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു വേറിട്ടൊരു സേവന പദ്ധതിയുമായി
ഇ-നെസ്റ്റ് പ്രവർത്തകർ. കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ
അക്കാദമി ആൻഡ് റിസേർച് സെന്ററി (നിയാർക് ) ലെ പാവപ്പെട്ട ഭിന്നശേഷിക്കാരായ കുട്ടികളെയും നിർധന
കിടപ്പു രോഗികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ “നെസ്റ്റ് ഹെൽപ് ചലഞ്ചു് “എന്ന പേരിൽ
ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിന് തുടക്കമിട്ടു. ആഗസ്ത് 15  മുതൽ സെപ്റ്റംബർ 15 വരെയാണ് കാമ്പയിൻ. ഈ കാമ്പയിനിലൂടെ നെസ്റ്റ് അഭ്യുദയ കാംക്ഷികൾക്കു നെസ്റ്റിലെ കുരുന്നുകളെയും രോഗികളെയും വ്യക്തിപരമായി സഹായിക്കാം.
ഇ-നെസ്റ്റ് സ്വാതന്ത്ര്യ ദിന സംഗമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ കാമ്പയിന്റെ പ്രചാരണ
പരിപാടിക്ക് തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ചുള്ള ബ്രോഷർ പ്രകാശനം പ്രമുഖ ശിശുരോഗ വിദഗ്ധൻ
ഡോ.ബാബു റഫീഖ് നിർവഹിച്ചു. ഇ-നെസ്റ്റ് ചെയർമാൻ അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.
നെസ്റ്റ്-നിയാർക് പദ്ധതികളെ കുറിച്ച് മാനേജിങ് കമ്മറ്റി അംഗം അബ്ദുൽ ഖാലിഖ് വിശദീകരിച്ചു. ഇ-നെസ്റ്റ്
സിക്രട്ടറി ജലീൽ മശ്ഹൂർ തങ്ങൾ, ഒ.പി.അബൂബക്കർ, പി എം ചന്ദ്രൻ, ശമീൽ പള്ളിക്കര, സുനിൽ ,
നിസാർ കളത്തിൽ, നബീൽ നാരങ്ങോളി,ഷഫീഖ് സംസം, മൊയ്‌ദു പേരാമ്പ്ര, സംജിദ്, അബ്ദുൽ ഗഫൂർ
എന്നിവർ സംബന്ധിച്ചു. കാമ്പയിൻ കൺവീനർ ഷഹീർ  പി കെ  സ്വാഗതവും, മുസ്തഫ പൂക്കാട് നന്ദിയും പറഞ്ഞു.
നെസ്റ്റിനു കീഴിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഭിന്നശേഷി കുട്ടികൾക്കുള്ള ഉന്നമനത്തിനായുള്ള
നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി (നിയാർക്) നു പുറമെ, സർക്കാരിന്റെ മേൽ നോട്ടത്തിൽ അനാഥരായ
ഭിന്ന ശേഷികുട്ടികളെ പരിചരിക്കുന്ന നെസ്റ്റ് കെയർ ഹോം,  24  മണിക്കൂറും പ്രവർത്തിക്കുന്ന പാലിയേറ്റീവ്
സെന്റർ എന്നിവ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe