കൊയിലാണ്ടി: പുറക്കാട് കിഴക്കെ ആറ്റോത്ത് കല്യാണിയമ്മ എന്നവരുടെ വീട്ടിലെ അടുക്കളക്ക് മുകളിലെ തേങ്ങാക്കൂടക്ക് തീപ്പിടിച്ചു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു. അടുക്കളയുടെ ജനലും വാതിലും തട്ടും കത്തി നശിച്ചു ചുമരിന് വിള്ളലും വീണിട്ടുണ്ട്.
അൻപതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഗ്രേഡ് എ എസ് ടി ഓ പ്രദീപ് കെ യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി പി ഷിജു , സി സിജിത്ത്, വിഷ്ണു, നിതിൻ രാജ്, ഹോം ഗാർഡ് ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.