കൊയിലാണ്ടിയില്‍ തെളിവെടുപ്പിനായി എത്തിച്ച പ്രതി മാധ്യമ പ്രവർത്തകര്‍ക്കെതിരെ ഭീഷണിമുഴക്കി

news image
Oct 25, 2023, 9:20 am GMT+0000 payyolionline.in

കൊയിലാണ്ടി: തെളിവെടുപ്പിനെത്തിച്ച പ്രതി ദൃശ്യമാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി. കൊയിലാണ്ടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ബസ് സ്റ്റാൻ്റിലെ മൊബൈൽ കടയിൽ ഫോൺ മോഷ്ടിച്ച കേസിലെയും , റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിലെ കൂട്ടു പ്രതികളായ കോഴിക്കോട് വെള്ളിപറമ്പ് കീഴ്മാടത്തിൽ മുഹമ്മദ് തായിഹ് (19), കോഴിക്കോട് ചക്കുംകടവ് എം.പി.ഹൗസിൽ മുഹമ്മദ് ഷിഹാൽ (20), കോഴിക്കോട് എടക്കാട് പറമ്പത്ത് മീത്തൽ അക്ഷയ് കുമാർ (20), തുടങ്ങിയ പ്രതികളെ പുതിയ ബസ് സ്റ്റാൻ്റിലും, റെയിൽവെ സ്റ്റേഷനു മുൻവശം പന്തലായനി റോഡിലും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ്. ദൃശ്യമാധ്യമ പ്രവർത്തകർക്ക് നേരെ ഭീഷണിയുമായി പാഞ്ഞടുത്തത്.വീഡിയോ എടുത്താൽ ക്യാമറ തല്ലിപ്പൊളിക്കു മെന്ന് പറഞ്ഞ് അടിക്കാനായി പോലീസിനെയും വെട്ടിച്ച് പാഞ്ഞടുക്കാൻ ശ്രമിക്കുകയായിരുന്നു.

പോലീസിൻ്റെ സന്ദർഭോചിതമായ ഇടപെടൽ ആണ് മാധ്യമ പ്രവർത്തകരെ അക്രമത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.ബസ് സ്റ്റാൻ്റിനു സമീപത്തെ ഗൾഫ്. ബസാറിൽ നിന്നും 60,000 രൂപ വിലയുള്ള മൊബൈൽ ഫോണും, രണ്ട് സ്റ്റാർ ടെക്സ് കളവു നടത്തിയ കേസിലും, റെയിൽവെ സ്റ്റേഷനുകിഴക്കു വശത്തു നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിലുമാണ് പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവന്നത്, കൊയിലാണ്ടി എസ്.ഐ.എം.പി. ശൈലേഷ്, എ.എസ്.ഐ.പി.കെ.വിനോദ് ,ഒ കെ.സുരേഷ്, വി.പി.ഷൈജു, ബിനോയ് രവി, തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe