കൊയിലാണ്ടിയില്‍ തീവണ്ടി തട്ടി സ്ത്രീ മരണപ്പെട്ടു

news image
Jul 6, 2024, 11:33 am GMT+0000 payyolionline.in
കൊയിലാണ്ടി: തീവണ്ടി തട്ടി സ്ത്രീ തൽക്ഷണം  മരിച്ചു. കൊയിലാണ്ടി ബീച്ചിൽ കമ്പികൈ പറമ്പിൽ റീത്ത (55) ആണ് തീവണ്ടി തട്ടി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം. കൊയിലാണ്ടി ഫിഷറീസ് ഓഫീസിൽ പോയി തിരിച്ച് വരവെ ഗരീബ് രഥ് ലോകമാന്യതിലക് തീവണ്ടി തട്ടുകയായിരുന്നു. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: ലറീന, ലറീഷ്. മരുമക്കൾ: ജയനന്തൻ, ദിൽന. പിതാവ്: രാഘവൻ. മാതാവ്: വല്ലി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe