കൊയിലാണ്ടി: ട്രെയിനിൽ നിന്നു വീണു വിദ്യാർത്ഥിക്കു ഗുരുതര പരിക്ക്. തലശ്ശേരി എൻ.ടി.ടി.എഫ് കോളെജിലെ വിദ്യാർത്ഥി മലപ്പുറം സ്വദേശി ദേവരാജിനാണ് (22)ഗുരുതരമായി പരിക്കേറ്റത്.
തലയ്ക്കും കാലിനും, അരഭാഗത്തുമാണ് പരിക്ക്. വൈകീട്ട് കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലാണ് അപകടം. കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളെജിലെക്ക് മാറ്റി. തലശ്ശേരിയിൽ നിന്നും കുറ്റിപ്പുറത്തെക്കാണ് ടിക്കറ്റെടുത്തത്.
കണ്ണൂരിൽ നിന്നും പുറപ്പെട്ട മെമ്മു ട്രെയിൻ കൊയിലാണ്ടിയിൽ നിന്നും പുറപ്പെട്ടപ്പോഴാണ് ഇയാൾ പാളത്തിൽ കിടക്കുന്നത് മറ്റ് യാത്രക്കാർ കണ്ടത്. യുവാവിൻ്റെ ബന്ധുക്കളെ വിവരമറിയിച്ചതായി പോലീസും അഗ്നി രക്ഷാ സേനയും പറഞ്ഞു.