കൊയിലാണ്ടിയില്‍  കരൾ, വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി

news image
Jun 15, 2023, 10:45 am GMT+0000 payyolionline.in

കൊയിലാണ്ടി:  കോതമംഗലം ശിശു ഭവനിൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂർ 31 വാർഡ് ആരോഗ്യ സുചിത്വ സമതിയും കൊയിലാണ്ടി സഹകരണ നീതി മെഡിക്കൽ ലാമ്പും സംയുക്തമായി വൃക്ക -ലിവർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

വാർഡ് കൗൺസിലർ എം. ദൃശ്യ അദ്യക്ഷത വഹിച്ചു. കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. വിനോദ് കുമാർ , കൗൺസിലർമാരായ മനോജ് പയറ്റു വളപ്പിൽ , കേളോത്ത് വത്സരാജ്, ഷീന, വി.പി.ഭാസ്ക്കരൻ, പി.കെ.ശങ്കരൻ , കെ.കെ.ദാമോദരൻ, വായനാരി വിനോദ്, ടി.യം. നാരായണൻ , കെ. യം സോമൻ , എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി സജന സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എ.സൈനുദ്ദിൻ നന്ദിയും പറഞ്ഞു. ഡോക്ടർ അലി സിധാൻ , ബിന്ദു കല , എ സത്യവതി, പി.പി. നാണി ടെക്നിഷ്യൻമ്മാരായ ഹയറുന്നിസ്സ, നിസരി , അനശ്വര ആശാവർക്കർ വസന്ത , ടി.യം ജിതേഷ്, ചെറുവക്കാട്ട് രാമൻ, കെ.കെ. ഗീത , തങ്കമണി എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe